0

മലപ്പുറം: ടെറസ്സില്‍ പച്ചക്കറിക്കൃഷി ചെയ്യുന്നതിന് മലപ്പുറം നഗരസഭയിലെ 1330 പേര്‍ക്ക് പച്ചക്കറിത്തൈകളും മറ്റും വിതരണംചെയ്യും. ഒരാള്‍ക്ക് 25 തൈകളാണ് നല്‍കുക. വിലയായ 2000 രൂപയില്‍ 1500 രൂപ സബ്‌സിഡിയായി നല്‍കും. താത്പര്യമുള്ളവര്‍ 500 രൂപ 15നകം മലപ്പുറം കൃഷിഭവനില്‍ അടച്ച് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

Post a Comment

 
Top