കരിങ്കല്ലത്താണി: താഴെക്കോട് പഞ്ചായത്തില്‍ മന്ത്രി മഞ്ഞളാംകുഴി അലിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വാഗ്ദാനപ്പെരുമഴ. താഴെക്കോട് പഞ്ചായത്തിലെ എട്ട് മീറ്റര്‍ വീതിയുള്ള മുഴുവന്‍ റോഡുകളും വികസിപ്പിക്കുമെന്നും പുത്തൂര്‍ നിവാസികളുടെ നിരന്തര ആവശ്യമായ നാട്ടുകല്‍-പുത്തൂര്‍-അലനല്ലൂര്‍ റോഡിന്‍െറ നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും മന്ത്രി ഉറപ്പുനല്‍കി. വൈദ്യുതീകരണത്തിന് 4.5 ലക്ഷം രൂപ പ്രഖ്യാപിച്ചു. അമ്മിനിക്കാട്- വടക്കേക്കര കുടിവെള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന്‍െറ വിഹിതമടക്കം 11.5 ലക്ഷം രൂപ അനുവദിച്ചു. കൊടികുത്തിമലയെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും. അരക്കുപറമ്പ് വില്ലേജില്‍ ഹൈസ്കൂള്‍ അനുവദിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.200ഓളം പരാതികളാണ് ലഭിച്ചത്. ഇതിലധികവും കുടിവെള്ളം, റോഡ്, വൈദ്യുതീകരണം, സ്കൂളുകള്‍ എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു. ഉച്ചക്ക് രണ്ടിന് തുടങ്ങിയ പരിപാടി വൈകീട്ട് നാലിനാണ് സമാപിച്ചത്.മുന്‍ മന്ത്രി നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഹാജറുമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശീലത്ത് വീരാന്‍കുട്ടി, വി.പി. റഷീദ് മാസ്റ്റര്‍, പത്മനാഭന്‍, കെ.പി. ഹുസൈന്‍, ജോസ് പണ്ടാരപ്പള്ളി, വി.പി.കെ. യൂസുഫ് ഹാജി, പി.ടി. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.കെ. നാസര്‍ സ്വാഗതവും ജാഫര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Post a Comment