0
മലപ്പുറം: ജില്ലയില്‍നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിന് സര്‍ക്കാര്‍ക്വാട്ടയില്‍ പോകുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രതിരോധകുത്തിവെപ്പ് നല്‍കി. 1700 പേര്‍ക്കാണ് രണ്ട് ദിവസങ്ങളിലായി വാക്‌സിനേഷന്‍ നല്‍കിയത്. ഇതോടെ സര്‍ക്കാര്‍ ക്വാട്ടയില്‍ പോകുന്ന തീര്‍ത്ഥാടകര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയായി.

താലൂക്ക് ആസ്​പത്രികളായ മലപ്പുറത്ത് 213 തീര്‍ത്ഥാടകര്‍ക്കും പെരിന്തല്‍മണ്ണയില്‍ 208 ഉം തിരൂരങ്ങാടിയില്‍ 344 ഉം പൊന്നാനിയില്‍ 95 ഉം നിലമ്പൂരില്‍ 89 ഉം തീര്‍ത്ഥാടകര്‍ക്കാണ് കുത്തിവെപ്പ് നല്‍കിയത്. ഇതൂകൂടാതെ മഞ്ചേരി ജനറല്‍ ആസ്​പത്രിയില്‍ 512 തീര്‍ത്ഥാടകര്‍ക്കും തിരൂര്‍ ജില്ലാ ആസ്​പത്രിയില്‍ 239 തീര്‍ത്ഥാടകര്‍ക്കും കുത്തിവെപ്പ് നല്‍കി.

സ്വകാര്യ ഗ്രൂപ്പ് വഴി പോകുന്ന തീര്‍ത്ഥാടകര്‍ക്ക് 11, 13 തീയതികളിലും വാക്‌സിനേഷന്‍ നല്‍കും. മഞ്ചേരി ഗവ. ജനറല്‍, തിരൂര്‍ ഗവ. ജില്ലാ ആസ്​പത്രികളിലും മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, പൊന്നാനി, നിലമ്പൂര്‍ എന്നീ ഗവ. താലൂക്ക് ആസ്​പത്രികളിലുമാണ് വാക്‌സിനേഷന്‍ നല്‍കുക . രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് വാക്‌സിനേഷന്‍ സമയം. മെനിഞ്ചൈറ്റിസ്, പോളിയോ പ്രതിരോധ കുത്തിവെപ്പാണ് നല്‍കുന്നത്.

Post a Comment

 
Top