വളാഞ്ചേരി: ദേശീയപാത 17ലെ പ്രധാന ജങ്ഷനായ വളാഞ്ചേരി സെന്‍ട്രലില്‍ സി.സി.ടി.വി (ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍) വരുന്നു. ബസ്സുകളുള്‍പ്പെടെയുള്ള വാഹനങ്ങളുടെ അമിതവേഗവും ട്രാഫിക് നിയമലംഘനവും മറ്റു കുറ്റകൃത്യങ്ങളും കണ്ടെത്താനാണ് ഇത് സ്ഥാപിക്കുന്നത്. ഇതിന്റെ നിയന്ത്രണം വട്ടപ്പാറയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ആയിരിക്കുമെന്ന് സി.ഐ എ.എം. സിദ്ദീഖ് പറഞ്ഞു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളടങ്ങുന്ന തൃശ്ശൂര്‍ മേഖലയ്ക്ക് കീഴില്‍ സി.സി.ടി.വി നടപ്പാക്കുന്ന ആദ്യ പട്ടണമാകും വളാഞ്ചേരി. ആഡ് ന്യൂസ് ഇന്ത്യ എന്ന സ്ഥാപനമാണ് സംവിധാനം സ്ഥാപിക്കുന്നത്
Post a Comment