0
പെരിന്തല്‍മണ്ണഃ വാഹനാപകടത്തില്‍ പരിക്കേറ്റ മന്ത്രി മഞ്ഞളാംകുഴി അലി ശസ്ത്രക്രിയക്ക് വിധേയനായി. വലതുകാല്‍മുട്ടിനേറ്റ പരിക്കിനാണ് ഇന്ന് (ശനി) ശസ്ത്രക്രിയനടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം മന്ത്രിയെ പ്രത്യേക പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ഹരിപ്പാട് നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് അപകടം നടന്നത്. അപകടത്തില്‍ കാല്‍മുട്ടിനേറ്റ പരിക്കുകളുമായി ഇന്നലെ അര്‍ദ്ധരാത്രിയാണ് അലിയെ പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രശസ്ത അസ്ഥിരോഗവിദഗ്ദ്ധന്‍ ഇ.ജി മോഹന്‍കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് മന്ത്രിയെ പരിശോധിച്ചത്. താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ കാല്‍മുട്ടിലെ പൊട്ടലിന് പരിഹാരമാകുമെങ്കിലും പൂര്‍വസ്ഥിതി കൈവരിക്കുന്നതിന് ആഴ്ചകളെടുക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Post a Comment

 
Top