പൊന്നാനി: പുഞ്ചകോള്‍ നില കര്‍ഷകരോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് സി.പി.ഐ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകപ്രക്ഷോഭം വ്യാഴാഴ്ച തുടങ്ങും. സി.പി.ഐ യുടെ നേതൃത്വത്തിലുള്ള കര്‍ഷകസമരം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സമരത്തിനാധാരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വേണ്ടി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പ്രചാരണ ജാഥ പത്തായി സെന്ററില്‍നിന്ന് തുടങ്ങി ചെറവല്ലൂരില്‍ സമാപിച്ചു.
മുതിര്‍ന്ന നേതാവ് പി.പി. ബീരാന്‍കുട്ടി ഉദ്ഘാടനംചെയ്തു. സമാപനസമ്മേളനം സി.പി.ഐ ജില്ലാസെക്രട്ടറി പി.പി. സുനീര്‍ ഉദ്ഘാടനംചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം. അബൂബക്കര്‍ ക്യാപ്റ്റനും ടി. അബ്ദു വൈസ് ക്യാപ്റ്റനും പി. രാജന്‍ മാനേജറുമാണ്. പ്രചാരണജാഥ അത്താണി, പനമ്പാട്, വടമുക്ക്, മാറഞ്ചേരി, എരമംഗലം, പുത്തന്‍പള്ളി, നരണിപ്പുഴ, പിടാവന്നൂര്‍, മൂക്കുതല, വാരിയര്‍മൂല, ഒതളൂര്‍, നന്നംമുക്ക്, തരിയത്ത്, കല്ലൂര്‍മ്മ എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
Post a Comment