ചങ്ങരംകുളം: കോലൊളമ്പ് നിക്ഷേപ ത്തട്ടിപ്പ് സംഘത്തിലെ കൊഴിക്കര സ്വദേശി സക്കീര്‍ ഹുസൈനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കി. തട്ടിക്കൊണ്ടുപോയ വാഹനത്തെക്കുറിച്ചോ സംഭവത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചനയൊന്നും ലഭിച്ചിട്ടില്ല. പരാതി ലഭിച്ച ഉടനെ സംഭവസ്ഥലം അന്വേഷണ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. സമീപവാസികള്‍ക്കും സംഭവത്തെക്കുറിച്ച് കാര്യമായ വിവരമൊന്നുമില്ലെന്നതും അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പരാതി പോലീസിന് നല്‍കിയത്. ഇതുകൊണ്ടൊക്കെ തട്ടിക്കൊണ്ടുപോകല്‍ നാടകമാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ബുധനാഴ്ച തിരൂര്‍ ഡിവൈ.എസ്.പി പി.പി. സലീം ചങ്ങരംകുളം സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നതെന്നും അടുത്ത ദിവസംതന്നെ പ്രതികളെ കണ്ടെത്താനാകുമെന്നും പൊന്നാനി സി.ഐ പി. അബ്ദുള്‍മുനീര്‍, ചങ്ങരംകുളം എസ്.ഐ ബഷീര്‍ ചിറക്കല്‍ എന്നിവര്‍ പറഞ്ഞു.
പ്രതിയെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണം സൈബര്‍സെല്‍ സഹായത്തോടെ