മലപ്പുറം: 'രക്തദാനം ജീവദാനം' എന്ന സന്ദേശവുമായി അക്ഷയയുടെ മൊബൈല്‍ ബ്ലഡ് യൂണിറ്റ് ജില്ലയിലെത്തി. അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ് മഞ്ചേരിയില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മഞ്ചേരി നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി ഉദ്ഘാടനംചെയ്തു. സന്നദ്ധരായ യുവാക്കളില്‍നിന്ന് രക്തം സ്വീകരിച്ച് അടിയന്തര ആവശ്യക്കാരായ രോഗികള്‍ക്ക് എത്തിച്ചുകൊടുക്കുകയെന്ന സേവനമാണ് അക്ഷയ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്.
ക്യാമ്പില്‍ അക്ഷയ ജില്ലാസെക്രട്ടറി കെ.പി. മുഹമ്മദ് ബഷീര്‍, നഗരസഭാംഗം എം. ഫിറോസലി, അക്ഷയ ജില്ലാ പ്രൊജക്ട് അസിസ്റ്റന്റ് എ.പി. സാദിഖലി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ ആസ്പത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീദേവി ക്യാമ്പിന് നേതൃത്വംനല്‍കി. അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ് ഉദ്യോഗസ്ഥര്‍, മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍, അക്ഷയ സംരംഭകര്‍ തുടങ്ങിയവര്‍ രക്തം ദാനം ചെയ്തു. ക്യാമ്പിലൂടെ സ്വീകരിച്ച രക്തം മഞ്ചേരി ബ്ലഡ് ബാങ്കിലേയ്ക്ക് നല്‍കി.