നിലമ്പൂര്‍: അജ്ഞാതനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ ഒ.സി.കെ. ഓഡിറ്റോറിയത്തിനു സമീപം റോഡരികില്‍ വീണുകിടന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. എസ്.ഐ. സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി നിലമ്പൂര്‍ ആസ്​പത്രിയില്‍ എത്തിച്ചു.
ചുവപ്പും പച്ചയും നിറത്തിലുള്ള ഷര്‍ട്ടും പുള്ളിമുണ്ടുമാണ് വേഷം. 30 വയസ്സ് തോന്നും. താടിരോമങ്ങളുണ്ട്. മൃതദേഹം മോര്‍ച്ചറിയില്‍.
 
Top