താനൂര്‍: അജ്ഞാതനായ യുവാവ് തീവണ്ടിതട്ടിമരിച്ചു. തിങ്കളാഴ്ച രാവിലെ കെ. പുരം കമ്പനിപ്പടിക്കും പുത്തന്‍തെരുവിനുമിടയിലാണ് സംഭവം. കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്സ് തീവണ്ടി കടന്നുപോകുമ്പോഴാണ് സംഭവമുണ്ടായത്. പാളത്തിന്റെ നടുവിലൂടെ നടന്നുപോകുന്ന യുവാവ് വണ്ടിവരുമ്പോഴും മാറാതെ പാളത്തിലൂടെ നടന്നതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു. 40 വയസ്സുതോന്നിക്കുന്ന യുവാവ് ചാരനിറമുള്ള ഷര്‍ട്ടും കാവിമുണ്ടുമാണ് ധരിച്ചിരുന്നത്. താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മോര്‍ച്ചറിയിലേക്ക് മാറ്റി
അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ചു