കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലിലെ ചെക്ക് ഇന്‍ കൗണ്ടറില്‍ മൂര്‍ഖന്‍ പാമ്പ്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ചെക്കിന്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് നിര്‍ഗമന ഹാളിലെ ചെക്ക് ഇന്‍ കൗണ്ടറിലേക്ക് പാമ്പ് ഇഴഞ്ഞു കയറിയത്. നിര്‍ഗമന ഹാളിലെ ചുമരിനോട് ചേര്‍ന്ന് കൗണ്ടറിനടുത്താണ് രാവിലെ എട്ടരയോടെ പാമ്പിനെ കണ്ടത്. 

കൗണ്ടര്‍ ജീവനക്കാരും യാത്രക്കാരും പാമ്പിനെക്കണ്ട് ഭയന്നു. ഒടുവില്‍ പാമ്പിനെകണ്ട കൗണ്ടര്‍ ഒഴിവാക്കി മറ്റ് കൗണ്ടറുകളിലൂടെ ചെക്ക് ഇന്‍ ജോലികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഇതുമൂലം ഖത്തര്‍ എയര്‍വേയ്‌സ് വിമാനം അരമണിക്കൂറോളം വൈകി. ഉച്ചയോടെ എയര്‍പോര്‍ട്ട് അതോറിറ്റി പാമ്പ് പിടിത്തക്കാരെ വരുത്തി ടെര്‍മിനലും പരിസരവും അരിച്ചുപെറുക്കിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. വിമാനത്താവളത്തില്‍ മുമ്പും പാമ്പ് കയറിയ സംഭവം ഉണ്ടായിട്ടുണ്ട്.
 
Top