കുറ്റിപ്പുറം: ദേശീയപാത 17ല്‍ ഒട്ടേറെപ്പേരുടെ അപകടമരണത്തിന് സാക്ഷ്യംവഹിച്ച കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപം മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഓര്‍മപുതുക്കല്‍ ദിനം ആചരിച്ചു. ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരമാണ് ലോകത്തിലെ അപകടമരണ ഇരകളുടെ ഓര്‍മദിനം ആചരിക്കുന്നത്.

ബ്ലോക്ക് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം പരപ്പാര സിദ്ധീഖ് അധ്യക്ഷതവഹിച്ചു. എം.വി.ഐ മാസ്റ്റര്‍ ദിലീപ്, കുറ്റിപ്പുറം എസ്.ഐ പി.കെ. രാജ്‌മോഹന്‍, എ.എം.വി.ഐ ഗിരീഷ്, പഞ്ചായത്തംഗങ്ങളായ കെ.ഇ. സഹീര്‍, കൊട്ടിലുങ്ങല്‍ ഹുസൈന്‍, ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
Top