
കുറുക്കന്റെ കടിയേറ്റ അന്നാരയിലെ കാലടിപ്പറമ്പില്‍ സൈനബ (55), മകന്‍ സിദ്ദാര്‍ (34), വെളുത്തേടത്ത് പറമ്പില്‍ ശ്യാംകുമാര്‍ (32) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കുറുക്കന്‍ ഈ പ്രദേശത്ത് നായകളെ കടിച്ചതായി നാട്ടുകാര്‍ പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.കെ. തങ്ങള്‍ സ്ഥലത്തെത്തി കുറുക്കനെ കുഴിച്ചിടാനുള്ള നടപടിയെടുത്തു.