മലപ്പറം: മലപ്പുറം നഗരത്തില്‍ സ്ത്രീകള്‍ക്കായി പാര്‍ക്ക് ( ജെന്‍ഡര്‍ പാര്‍ക്ക് ) തുടങ്ങുന്നു. പാര്‍ക്ക് തുടങ്ങാനുള്ള അനുമതി നഗരസഭയ്ക്ക് നല്‍കിയതായി സാമൂഹികക്ഷേമ മന്ത്രി ഡോ.എം.കെ. മുനീര്‍ അറിയിച്ചു. മലപ്പുറം നഗരസഭയിലെ വിശപ്പുരഹിത നഗരം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്ക് തൊഴില്‍സംരംഭങ്ങള്‍ തുടങ്ങുന്നതിനും വയോജനങ്ങള്‍ക്കുള്ള പകല്‍വീടുകള്‍ തുടങ്ങുന്നതിനും സ്ത്രീകള്‍ക്കായി ലൈബ്രറി തുടങ്ങുന്നതിനുമെല്ലാം പാര്‍ക്കില്‍ സൗകര്യമുണ്ടായിരിക്കും.
കുടുംബശ്രീ, വനിതാകമ്മീഷന്‍, വനിതാവികസന കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെയെല്ലാം സേവനം സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്ന കേന്ദ്രം കൂടിയായി പാര്‍ക്ക് മാറും. അടുത്ത ബജറ്റില്‍ പാര്‍ക്കിന് തുകവകയിരുത്തുമെന്ന് മന്ത്രി പറഞ്ഞു. പാര്‍ക്കിനായി നഗരസഭ രണ്ടര ഏക്കര്‍സ്ഥലം കാവുങ്ങല്‍ ബൈപ്പാസ് റോഡിന് സമീപത്തായി കണ്ടെത്തിയിട്ടുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ പറഞ്ഞു.
സംസ്ഥാനത്തെ നാലാമത്തെ ജന്‍ഡര്‍ പാര്‍ക്കാണ് മലപ്പുറത്ത് തുടങ്ങാന്‍ പോകുന്നത്. കോഴിക്കോട് പാര്‍ക്ക് തുടങ്ങുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. എറണാകുളത്ത് കാക്കനാടും തിരുവനന്തപുരത്ത് പൂജപ്പുരയിലുമാണ് ജെന്‍ഡര്‍പാര്‍ക്കിന് നേരത്തെ അനുമതി നല്‍കിയിട്ടുള്ളത്. പാര്‍ക്കിന്റെ ഡിസൈന്‍ തയ്യാറായിട്ടുണ്ട്. ഇതിനായി ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.