മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്നവരെ വരവേല്‍ക്കാന്‍ ജില്ലയിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകളിലും മലപ്പുറത്തും സ്വീകരണ കൗണ്ടറുകള്‍ തയ്യാറാക്കും. അങ്ങാടിപ്പുറം, തിരൂര്‍ റെയില്‍വേ സ്റ്റേഷനുകളിലും മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനിലുമാണ് കൗണ്ടറുകള്‍ സ്ഥാപിക്കുക. ഇവിടെ വരുന്നവര്‍ക്ക് ഇരിക്കുന്നതിനുള്ള സൗകര്യവുമൊരുക്കും. കൗണ്ടറുകളുടെ ചുമതല വഹിക്കുന്നവര്‍ എത്തുന്നവരെ സ്വീകരിച്ച് ഇരുത്തുകയും പിന്നീട് വാഹനമെത്തുന്നതനുസരിച്ച് മേള നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്യും.

കലോത്സവത്തിനെത്തുന്ന അതിഥികള്‍ക്ക് മലപ്പുറത്തിന്റെ പൈതൃകവും സാംസ്‌കാരിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന മെമന്‍േറാ നല്‍കി വരവേല്‍ക്കാന്‍ സ്വീകരണക്കമ്മിറ്റി യോഗം തീരുമാനിച്ചു. സ്വീകരണക്കമ്മിറ്റിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ചെയര്‍മാന്‍ സലീം കുരുവമ്പലം അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.കെ മുഹമ്മദ്, ടി. ഹാജറുമ്മ, സി.ടി. കുഞ്ഞയമു, ടി.പി. അബ്ദുള്‍ ഹഖ്,എസ്.എ. റസാഖ്, പി.കെ. സക്കീര്‍ ഹുസ്സൈന്‍, പി.കെ. ബാവ എന്നിവര്‍ സംസാരിച്ചു.
 
Top