
വണ്ടൂര്‍: 25-ാമത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന്റെ മുഖ്യവേദിയുടെ പന്തലിന് വണ്ടൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.സി.ഗോപി കാല്‍ നാട്ടി.ജില്ലാ പഞ്ചായത്ത് അംഗം വി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. മേളയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. വിവിധ ഉപകമ്മിറ്റി കണ്‍വീനര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത കുതിരാടത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേഷ്, വിദ്യാഭ്യാസ ഓഫീസര്‍ മോനുദ്ദീന്‍, ഇ.എ.സലാം, നാടിക്കുട്ടി, വി.എ.കെ.തങ്ങള്‍, കെ.കെ.സാജിത, ടി.പി.അസ്‌കര്‍, എം.അപ്പുണ്ണി, സത്യഭാമ, എം. മുജീബ് റഹ്മാന്‍, അരിമ്പ്ര മോഹനന്‍, പി.പി.റഹ്മത്തുള്ള, കെ.വി.ജമീല, വി.ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.