
തിരൂര്‍: താഴെപ്പാലം- സിറ്റി ജങ്ഷന്‍ റോഡ് 14 മീറ്ററില്‍ വീതികൂട്ടാന്‍ നടപടിയായി. ബുധനാഴ്ച തിരുവനന്തപുരത്ത് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ നടത്തിയ യോഗമാണ് റോഡരികിലെ കെട്ടിടങ്ങള്‍ പൊളിച്ച് റോഡ് വീതികൂട്ടാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
യോഗത്തില്‍ സി. മമ്മുട്ടി എം.എല്‍.എ, തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ, വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി പാണ്ടാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.