നിലമ്പൂര്‍: എറണാകുളം-നിലമ്പൂര്‍ റൂട്ടില്‍ ലോ ഫ്‌ളോര്‍ ബസ്സുകള്‍ ഓടിത്തുടങ്ങി. മൂന്ന് സര്‍വീസുകളാണ് കഴിഞ്ഞദിവസം തുടങ്ങിയത്. നിലമ്പൂരില്‍നിന്നും രാവിലെ ആറിനും 11.30നും വൈകീട്ട് അഞ്ചരയ്ക്കും ബസ്സുകള്‍ എറണാകുളത്തേക്ക് പോകും.

നിലമ്പൂര്‍നിന്ന് വണ്ടൂര്‍, പാണ്ടിക്കാട് പെരിന്തല്‍മണ്ണ, പട്ടാമ്പി, ഷൊറണൂര്‍, വടക്കാഞ്ചേരി, തൃശ്ശൂര്‍, അങ്കമാലി, ആലുവ വഴി എറണാകുളത്തെത്തും. നിലമ്പൂരില്‍ നിന്നും 289 രൂപയാണ് യാത്രക്കൂലി.വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രക്കൂലി. നിലമ്പൂരില്‍നിന്ന് വണ്ടൂര്‍-22, പെരിന്തല്‍മണ്ണ-65, പട്ടാമ്പി-101, ഷൊറണൂര്‍-121, തൃശ്ശൂര്‍-173, അങ്കമാലി-241, ആലുവ-261.
 
Top