തിരൂര്‍: റേഷന്‍ സബ്‌സിഡി വെട്ടിക്കുറച്ചതിനെതിരെയും വിലക്കയറ്റത്തിനെതിരെയും സി.പി.എം തിരൂര്‍ ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് മിനി സിവില്‍സ്റ്റേഷന് മുന്നില്‍ പോലീസ് തടഞ്ഞു. സി.പി.എം ജില്ലാകമ്മിറ്റി അംഗം കൂട്ടായി ബഷീര്‍ ഉദ്ഘാടനംചെയ്തു. ഏരിയാസെക്രട്ടറി എ. ശിവദാസന്‍, പി. ഹംസക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. കെ. കൃഷ്ണന്‍നായര്‍, കൊടക്കാട് ബഷീര്‍, എം. ബാപ്പുട്ടി, പി.പി. ലക്ഷ്മണന്‍, കെ. മുഹമ്മദ് താഴത്തറ, വി. ഗോവിന്ദന്‍കുട്ടി, അഡ്വ.എസ്. ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
 
Top