പൊന്നാനി: കേന്ദ്രഗവണ്മെന്റിന്റെയും കേന്ദ്ര പ്ലാനിങ് കമ്മീഷന്റെയും സഹായത്തോടെ തപാല്‍ സര്‍വ്വീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രൊജക്ട് ആരോ പദ്ധതി എം.പി. ഇ.ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഓഫീസുകളുടെ പ്രവര്‍ത്തന അന്തരീക്ഷം ആകര്‍ഷകമാക്കുക, പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച സര്‍വീസ് ലഭ്യമാക്കുക തുടങ്ങി ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കി തപാല്‍ സര്‍വ്വീസ് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഉപകാര പ്രദമാക്കുന്നതിന്റെ ഭാഗമായാണ്‌പ്രൊജക്ട് ആരോ പദ്ധതി നടപ്പാക്കുന്നത്. യോഗത്തില്‍ എം.എല്‍.എ. പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് കെ. നാരായണന്‍, എ. എന്‍. സുനില്‍കുമാര്‍ ഇന്‍സ്‌പെക്ടര്‍ പൊന്നാനി പോസ്റ്റോഫീസ് എന്നിവര്‍ പ്രസംഗിച്ചു.
 
Top