കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രതിപക്ഷ അനുകൂല അധ്യാപകേതര ജീവനക്കാര്‍ അവധിയെടുത്ത് പ്രതിഷേധിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെ എഴുന്നൂറോളം പ്രവര്‍ത്തകരാണ് ബുധനാഴ്ച അവധിയെടുത്തത്. ജീവനക്കാര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം തടഞ്ഞുവെച്ചുവെന്ന് ആരോപിച്ചായിരുന്നു ജോലി ബഹിഷ്‌കരണം.

ഭൂരിഭാഗം ജീവനക്കാര്‍ അവധിയിലായതോടെ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലയിലെത്തിയ നൂറു കണക്കിന് വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടിലായി. പരീക്ഷാ ഭവനിലും ടാഗോര്‍ നികേതനിലും വേണ്ടത്ര ജീവനക്കാരില്ലാതായതോടെയാണ് വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടിലായത്. പരീക്ഷാ പ്രവര്‍ത്തനങ്ങളും ബുധനാഴ്ച ഏറെക്കുറെ സ്തംഭനാവസ്ഥയിലായി.
 
Top