എടപ്പാള്‍: കാളപൂട്ട് മത്സരത്തില്‍ പങ്കെടുക്കാനായി എത്തിയവരുടെ വാഹനങ്ങള്‍ സ്‌കൂള്‍ മൈതാനിയില്‍ നിര്‍ത്തിയിട്ടത് പ്രതിഷേധത്തിന് കാരണമായി.
പൂക്കരത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനമാണ് ലോറികളും കാറുകളുമടക്കമുള്ളവയുടെ പാര്‍ക്കിങ് മൈതാനമായി മാറിയത്.
എം.എസ്.എഫ്.-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഡി.ഡി.ഇ., എ.ഇ.ഒ. എന്നിവരോട് ബന്ധപ്പെട്ട് പരാതിപ്പെട്ടു.