മഞ്ചേരി: സി.ബി.എസ്.ഇ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്കി ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളുകളെ തകര്‍ക്കുന്ന യു.ഡി.എഫ് നയം തിരുത്തണമെന്ന് കെ.എസ്.ടി.എ മഞ്ചേരി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊതുവിദ്യാലയങ്ങള്‍ അനാകര്‍ഷകവും നിലവാരം കുറഞ്ഞതുമാണെന്ന തരത്തിലുള്ള കോടതിയുടെ പരാമര്‍ശം നീക്കിക്കിട്ടുന്നതിന് കേരള സര്‍ക്കാര്‍ സൂപ്രീംകോടതിയില്‍ അപ്പീല്‍ പോകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ടി.പി. വിഷ്ണു അധ്യക്ഷതവഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് കെ.സി. അലി ഇക്ബാല്‍ ഉദ്ഘാടനംചെയ്തു. കെ. പ്രഹ്ലാദകുമാര്‍, എ.കെ. കൃഷ്ണപ്രദീപ്, ഇ.എം. നാരായണന്‍, സി.പി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി മികച്ച ഉപജില്ലാ കണ്‍വീനര്‍ അവാര്‍ഡ് നേടിയ പി.പി. ഷാനവാസിന് ഉപഹാരം നല്കി.

പുതിയ ഭാരവാഹികള്‍: ടി.പി. വിഷ്ണു (പ്രസി), എ. ജയശ്രീ, എന്‍. രാജേന്ദ്രന്‍ (വൈ. പ്രസി), എം. മോഹനരാജന്‍, എം. ജയചന്ദ്രന്‍, സി. സംഗീത (ജോ. സെക്ര), ഇ.എം. നാരായണന്‍ (സെക്ര), സി.പി. കൃഷ്ണകുമാര്‍ (ട്രഷ).
 
Top