തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ആദ്യഘട്ടത്തില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കാത്ത കോളേജുകളില്‍ ഡിസംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. ക്ലാസ് പ്രതിനിധികളെ 13ന് തിരഞ്ഞെടുക്കും. യൂണിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 20നാണ്. പാര്‍ലമെന്ററി രീതിയിലായിരിക്കും തിരഞ്ഞെടുപ്പ്. സ്വകാര്യ മാനേജ്‌മെന്റ് കോളേജുകള്‍ ഇതിന് കോടതിയുടെ അനുമതി നേടിയിരുന്നു. 

നേരത്തെ യൂണിയന്‍ ഭാരവാഹികളെ നേരിട്ട് തിരഞ്ഞെടുക്കുന്ന പ്രസിഡന്‍ഷ്യല്‍ രീതിയിലായിരുന്നു പല കോളേജുകളിലും തിരഞ്ഞെടുപ്പ്. പ്രസിഡന്‍ഷ്യല്‍ രീതി മതിയെന്ന് സിന്‍ഡിക്കേറ്റും തീരുമാനമെടുത്തു. എന്നാല്‍ ചില മാനേജ്‌മെന്റ് കോളേജുകള്‍ ഹൈക്കോടതിയില്‍ പോയി ഇഷ്ടപ്പെട്ട രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താമെന്ന വിധി സമ്പാദിക്കുകയായിരുന്നു.

പ്രാഥമിക വോട്ടര്‍പ്പട്ടിക അഞ്ചിനും അന്തിമ വോട്ടര്‍പ്പട്ടിക ആറിനും പ്രസിദ്ധീകരിക്കും. ക്ലാസ് പ്രതിനിധികളായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 10. വോട്ടെടുപ്പ് നടത്തി ഫലം 13ന് തന്നെ പ്രഖ്യാപിക്കും.

കോളേജ് യൂണിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനുള്ള പത്രിക 17വരെ സമര്‍പ്പിക്കാം. 20ന് തന്നെ ഫലമറിയാം.
 
Top