
തിരൂര്‍: എറിയാന്‍ തുടങ്ങിയപ്പോള്‍ ഷബീബിന് കാര്യമായ എതിരാളികള്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ 32. 27 മീറ്റര്‍ താണ്ടി ഷബീബിന്റെ ഡിസ്‌കസ് സ്വര്‍ണത്തില്‍ വന്നുവീണപ്പോഴും എതിരാളികള്‍ മീറ്ററുകള്‍ പിന്നിലായിരുന്നു. സംസ്ഥാന മേളയില്‍ മലപ്പുറത്തിന്റെ മെഡല്‍ പ്രതീക്ഷകള്‍ ജ്വലിപ്പിച്ചുകൊണ്ടാണ് തിരുനാവായ നാവാമുകുന്ദയിലെ മുഹമ്മദ്ഷബീബ് സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ്‌ത്രോയില്‍ സ്വര്‍ണമണിഞ്ഞത്.
തിരുനാവായ നാവാമുകുന്ദയിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥിയായ ഷബീബ് കാരത്തൂര്‍ മഠത്തിലകത്ത് മരക്കാറിന്റെയും സല്‍മയുടെയും മകനാണ്. കഴിഞ്ഞ തവണ സംസ്ഥാന കായികമേളയില്‍ ഹാമര്‍ത്രോയില്‍ നാലാംസ്ഥാനം നേടിയിരുന്ന ഷബീബ് റാഞ്ചിയില്‍ നടന്ന ദേശീയ യൂത്ത് അത്‌ലറ്റിക്‌സിലും പങ്കെടുത്തിരുന്നു. ഇനി ഷോട്ട്പുട്ടിലും ഹാമര്‍ത്രോയിലും മത്സരങ്ങള്‍ ബാക്കിയുണ്ട്.