മലപ്പുറം:വാഹനങ്ങളില്‍ നിന്ന് എയര്‍ഹോണ്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മജീഷ്യന്‍ ആര്‍. കെ. മലയത്തിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിനുമുന്നില്‍ സൂചനാ സത്യാഗ്രഹസമരം നടത്തി. എയര്‍ഹോണ്‍ നിരോധനം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഉദാസീന മനോഭാവം കാട്ടുകയാണെന്നും എയര്‍ ഹോണിന്റെ നിര്‍മാണവും വില്‍പ്പനയും കുറ്റമാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്തണമെന്നും ആര്‍.കെ. മലയത്ത് ആവശ്യപ്പെട്ടു. സത്യാഗ്രഹസമരം നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു. കവറൊടി മുഹമ്മദ്, പൂഴിക്കറ പോക്കര്‍ഹാജി, മുരളി , അഷ്‌റഫ് കരിപ്പാലി, കെ.വി. സമദ്, ഇ.എ. ജബ്ബാര്‍ എന്നിവര്‍ പ്രസംഗിച്ചു.