എടക്കര: മൂത്തേടത്ത് ഗുഡ്‌സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉപ്പട ഉദിരകുളം മാഞ്ചേരി കുരിക്കള്‍ സുബൈര്‍ (35) ആണ് മരിച്ചത്. ഉദിരകുളം മാങ്ങാട്ടുതൊടിക ശിവശങ്കരനാണ് പരിക്കേറ്റത്. പൂക്കോട്ടുംപാടത്തെ ചെങ്കല്‍ ക്വാറി തൊഴിലാളികളാണ് ഇവര്‍. രാവിലെ 7.30ഓടെ മൂത്തേടം വരക്കോട് മദ്രസയ്ക്ക് മുമ്പിലാണ് അപകടം. ജോലി സ്ഥലത്തേക്ക് പോയ ഇവരുടെ ബൈക്കും മുപ്പിനിയിലേക്ക് വരികയായിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. പെരിന്തല്‍മണ്ണ സ്വകാര്യ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും സുബൈറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എല്ലുകള്‍ പൊട്ടി തകര്‍ന്നതിനെത്തുടര്‍ന്ന് ശിവശങ്കരന്റെ കാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. 
നസീറയാണ് സുബൈറിന്റെ ഭാര്യ. മക്കള്‍: ജില്‍ഷിന (പാലേമാട് വിവേകാനന്ദ സ്‌കൂള്‍ പത്താംക്ലാസ്സ് വിദ്യാര്‍ഥിനി), ജില്‍ഷിദ് (ഉപ്പട എന്‍.എസ്.എസ്. സ്‌കൂള്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥി). ഗൂഡല്ലൂര്‍ സ്വദേശിയായ സുബൈര്‍ വര്‍ഷങ്ങളായി ഉദിരകുളത്താണ് താമസം.
 
Top