വളാഞ്ചേരി: തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പ്രതീക്ഷാപദ്ധതിക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് പഞ്ചായത്ത് സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. പ്രതീക്ഷാ ഡെ. കെയര്‍ സെന്ററിന്റെ ജില്ലാതല ഉദ്ഘാടനം എടയൂര്‍ നോര്‍ത്ത് എല്‍.പി. സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ ഭരണകൂടങ്ങളും സാമൂഹികക്ഷേമവകുപ്പും സംയോജിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ പ്രതീക്ഷ പോലുള്ള പദ്ധതികള്‍ കൂടുതല്‍ ഗുണകരമായും കാര്യക്ഷമമായും നടപ്പാക്കാനാകും- മന്ത്രി പറഞ്ഞു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷയായി. പ്രതീക്ഷാ കണ്‍വീനര്‍ സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍ എം.എല്‍.എ, കെ.എം.അബ്ദുള്‍ ഗഫൂര്‍, എടയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലേഖാറഷീദ്, ബ്ലോക്ക് ആക്ടിങ് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി, പ്രതീക്ഷാ ചെയര്‍മാന്‍ ഡോ.എന്‍.എം. മുജീബ് റഹ്മാന്‍, ജില്ലാപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ. റസാഖ്, ജെ.എസ്.എസ് ഡയറക്ടര്‍ ഉമ്മര്‍കോയ, ജില്ലാ സാമൂഹികക്ഷേമ ഓഫീസര്‍ സുബ്രഹ്മണ്യന്‍, ഡി.ഡി.പി. ബാബു.സി, കെ.ടി. അബ്ദുള്‍മജീദ്, മുസ്തഫ, വി.പി.എം. സാലിഹ്, എസ്.എസ്.എ. ഡി.പി.ഒ. ഇബ്രാഹിംകുട്ടി, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ സംസ്ഥാന ഡയറക്ടര്‍ ഡോ. അഷ്‌റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രതീക്ഷാ ഡേ കെയറിലേക്ക് സമര്‍പ്പിച്ച ഉപകരണങ്ങള്‍ കെ. മുഹമ്മദ് കുട്ടിയും ചെഗുവേര കള്‍ച്ചറല്‍ സെന്റര്‍ നല്‍കിയ ഉപകരണങ്ങള്‍ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രഭാകരനും സമര്‍പ്പിച്ചു. 
 
Top