മലപ്പുറം: കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ അധികച്ചുമതല വഹിക്കുന്നതില്‍നിന്ന് പിന്‍വാങ്ങി. സ്‌പെഷാലിറ്റി കേഡറിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പതിനഞ്ചോളം ഡോക്ടര്‍മാരാണ് അധികച്ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറിയത്. ഇതോടൊപ്പം ജനറല്‍, ജില്ല, താലൂക്ക് ആസ്​പത്രികളിലെ സ്‌പെഷാലിറ്റി ഒ.പി കളിലെ സേവനം നിര്‍ത്തിവെക്കുകയും ജനറല്‍ ഒ.പിയായി പ്രവര്‍ത്തിക്കാനും തുടങ്ങിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഡോക്ടര്‍ക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുക്കുന്നുവെന്ന് ആരോപിച്ചാണ് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ജില്ലയില്‍ സമരം തുടങ്ങിയത്. ബുധനാഴ്ച മുതല്‍ സമരം ശക്തമാക്കാന്‍ അസോസിയേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടക്കുമെന്ന ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് സമരം മാറ്റിയതെന്നും ഭാരവാഹികള്‍ അറിയിച്ചു.
 
Top