എടപ്പാള്‍: വിദ്യാലയങ്ങളില്‍ നടത്തിയ പോലീസ് പരിശോധനയില്‍ 10 ബൈക്കുകള്‍ പിടികൂടി.

ലൈസന്‍സില്ലാതെ വിദ്യാര്‍ഥികള്‍ ബൈക്ക് ഉപയോഗിക്കുന്നതായ വിവരത്തെത്തുടര്‍ന്ന് മലപ്പുറം പോലീസ് മേധാവി കെ. സേതുരാമന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. കഴിഞ്ഞ മാസത്തിലും ഇത്തരം പരിശോധന നടത്തിയിരുന്നു. എടപ്പാള്‍ പൂക്കരത്തറ ഡി.എച്ച്.ഒ.എച്ച്.എസ്.എസ്, വളയംകുളം എം.വി.എം എന്നീ വിദ്യാലയങ്ങളിലാണ് എസ്.ഐ ബഷീര്‍ ചിറക്കലും ജി.എസ്.ഐ ചന്ദ്രശേഖരനുമടങ്ങുന്ന സംഘം പരിശോധന നടത്തിയത്.
 
Top