കുറ്റിപ്പുറം: മിനിപമ്പയുടെ വികസനത്തിന് 10 കോടി രൂപ സര്‍ക്കാര്‍ അടിയന്തരമായി അനുവദിക്കണമെന്ന് ബി.ജെ.പി. തൃശ്ശൂര്‍ മേഖലാ ജന. സെക്രട്ടറി കെ.കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ അനാസ്ഥകൊണ്ട് ജീവന്‍ നഷ്ടപ്പെട്ട അയ്യപ്പഭക്തന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മിനിപമ്പയോട് സര്‍ക്കാറിനുള്ള ചിറ്റമ്മനയം അവസാനിപ്പിച്ച് ഔദ്യോഗിക ഇടത്താവളമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സേവാഭാരതി ജില്ലാ സേവാപ്രമുഖ് കെ. വിശ്വനാഥന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
മിനി പമ്പയുടെ വികസനത്തിന് 10 കോടി രൂപ അനുവദിക്കണം