മലപ്പുറം: മാനുഷികമൂല്യങ്ങള്‍ക്ക് വില കല്പിക്കാതെയുള്ള ഇസ്രയേല്‍ക്രൂരത അവസാനിപ്പിച്ച് പലസ്തീന്‍ജനതയെ മോചിപ്പിക്കാന്‍ എല്ലാരാഷ്ട്രങ്ങളും ഒന്നിച്ചുനില്‍ക്കണമെന്നും മനുഷ്യത്വത്തോടുള്ള വെല്ലുവിളി അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തയ്യാറാവണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മര്യാദകള്‍ കാറ്റില്‍ പറത്തി സിവിലിയന്‍ കേന്ദ്രങ്ങളില്‍ ബോംബിട്ട് സ്ത്രീകളെയും കുട്ടികളെയും നശിപ്പിക്കുന്ന ക്രൂരതയ്ക്ക് അറുതിവരുത്തുന്നതിനായി ലോകമനസ്സാക്ഷി ഉണരണം. മര്‍ദ്ദിതരുടെ രക്ഷയ്ക്കുവേണ്ടി മഹല്ലുകളില്‍ പ്രാര്‍ഥനാ സദസ്സുകള്‍ നടത്താന്‍ നേതാക്കള്‍ ആഹ്വാനംചെയ്തു. മലപ്പുറത്ത് നടന്ന പ്രാര്‍ഥനാസദസ്സില്‍ സി.കോയക്കുട്ടി മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എം.ടി.അബ്ദുമുസ്‌ലിയാര്‍. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ജമലുല്ലൈലി, ഹാജി കെ.മമ്മദ് ഫൈസി, പി.പി.മുഹമ്മദ് ഫൈസി, സയ്യിദ് കെ.കെ.എസ്.തങ്ങള്‍, കെ.എ. റഹ്മാന്‍ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി.ടി. അലിമുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സലീം എടക്കര, സി.എം.കുട്ടിസഖാഫി, പി.കെ.ലത്തീഫ് ഫൈസി എന്നിവര്‍ സംബന്ധിച്ചു.
 
Top