മഞ്ചേരി:ഏഴുകോടിയോളം രൂപ ചെലവില്‍ മഞ്ചേരി കച്ചേരിപ്പടിയില്‍ നഗരസഭ നിര്‍മിച്ച ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ബസ് ടെര്‍മിനല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്തു. നഗര വികസനത്തില്‍ സുപ്രധാന നാഴികക്കല്ലായി മാറുന്ന ബസ്‌ടെര്‍മിനല്‍ ഉത്സവച്ഛായ കലര്‍ന്ന അന്തരീക്ഷത്തിലാണ് നാടിന് സമര്‍പ്പിച്ചത്.
വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷതവഹിച്ചു. സംസ്ഥാനത്തെ നഗരസഭകളെയും കോര്‍പ്പറേഷനുകളെയും ഉള്‍പ്പെടുത്തി കൂടുതല്‍ വികസനസംരംഭങ്ങള്‍ കൊണ്ടുവരാന്‍ എമര്‍ജിങ് കേരള മാതൃകയില്‍ ജില്ലാതലത്തില്‍ സംഗമങ്ങള്‍ നടത്താന്‍ നഗരകാര്യവകുപ്പ് തീരുമാനിച്ചതായി മഞ്ഞളാംകുഴി അലി അറിയിച്ചു.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാര്‍, എം.എല്‍.എമാരായ അഡ്വ. എം. ഉമ്മര്‍, പി. ഉബൈദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരായ ബുഷ്‌റ ഷബീര്‍ (കോട്ടയ്ക്കല്‍), കെ. സഫിയ (തിരൂര്‍), മഞ്ചേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഇ.കെ. വിശാലാക്ഷി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കണ്ണിയന്‍ അബൂബക്കര്‍, എ.പി. മജീദ്, ജില്ലാ ലീഗ് സെക്രട്ടറി പി. അബ്ദുല്‍ഹമീദ്, ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, കൊടക്കാടന്‍ മുഹമ്മദലി ഹാജി, മംഗലം ഗോപിനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരസഭാ ചെയര്‍മാന്‍ എം.പി.എം. ഇസ്ഹാഖ് കുരിക്കള്‍ സ്വാഗതവും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദാലി നന്ദിയും പറഞ്ഞു. ചടങ്ങില്‍ കരാറുകാരനായ നിര്‍മാണ്‍ മുഹമ്മദാലിക്ക് മുഖ്യമന്ത്രി ഉപഹാരം നല്‍കി.