
മലപ്പുറം: പടിഞ്ഞാറ്റുംമുറിയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററില്‍ എം.എഡ് കോഴ്‌സ് ആരംഭിക്കുമെന്ന് വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാം പറഞ്ഞു. സെന്ററിനുവേണ്ടി നിര്‍മിച്ച കെട്ടിടത്തിലെ ഒന്നും രണ്ടും നിലകളുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ബി.എ, എം.എസ്.ഡബ്ല്യു എന്നീ കോഴ്‌സുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്നും വൈസ്ചാന്‍സലര്‍ പറഞ്ഞു.
മലപ്പുറം ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ അടുത്തവര്‍ഷത്തെ എം.എല്‍.എ ഫണ്ടില്‍നിന്നും വിഹിതം മാറ്റിവെക്കുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ടി.എ. അഹമ്മദ്കബീര്‍ എം.എല്‍.എ പറഞ്ഞു.
പ്രോ വൈസ് ചാന്‍സലര്‍ കെ. രവീന്ദ്രനാഥ്മുഖ്യപ്രഭാഷണം നടത്തി. യൂണിവേഴ്‌സിറ്റി എന്‍ജിനിയര്‍ കെ.കെ. അബ്ദുല്‍നാസിര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ടി.വി. ഇബ്രാഹിം, ആര്‍.എസ്. പണിക്കര്‍, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ കെ.പി. ജല്‍സീമിയ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന്‍, ഡോ. പി. അബ്ദുല്‍ഖാദിര്‍, കൂട്ടിലങ്ങാടി ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ.എം. ബഷീര്‍, സി.എച്ച്. സലീം, പി.ടി.എ പ്രസിഡന്റ് ലൗലി ഹംസഹാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ പി. ഗോപാലന്‍ നന്ദി പറഞ്ഞു.