തിരൂര്‍: ബി.പി അങ്ങാടി ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ യാത്രാപ്രശ്‌നം രൂക്ഷമായി തുടരുന്നു. വൈകുന്നേരങ്ങളില്‍ ബസ്സുകളില്‍ കുട്ടികളെ കയറ്റാത്ത അവസ്ഥയാണുള്ളതെന്ന് രക്ഷിതാക്കളും കുട്ടികളും പറയുന്നു.
ബസ്ജീവനക്കാര്‍ മോശമായി പെരുമാറുന്നതായും ശല്യമുണ്ടാക്കുന്നതായും വിദ്യാര്‍ഥിനികള്‍ പറയുന്നു. സ്‌കൂള്‍ വിടുന്ന സമയത്ത് ബസ്സുകള്‍ ബി.പി അങ്ങാടി വഴി തിരിച്ചുവിടുമെന്ന വാഗ്ദാനം നടപ്പായിട്ടില്ല. പോലീസ് സംരക്ഷണവും ഫലപ്രദമായി നടക്കുന്നില്ല. പി.ടി.എ യോഗത്തില്‍ പ്രസിഡന്റ് പി.എം. രാജീവ്, മുരളി മംഗലശ്ശേരി, താഹിര്‍ പടിയം, ശശി കറുകയില്‍, സി.എച്ച്. ബഷീര്‍, കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.