തിരൂരങ്ങാടി: മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍മൂലം വാഹനാപകടം ഒഴിവായി. കോട്ടയ്ക്കലില്‍നിന്ന് മാതൃഭൂമി പത്രക്കെട്ടുമായി പോവുകയായിരുന്ന വണ്ടി യൂണിവേഴ്‌സിറ്റിക്ക് സമീപം ബുധനാഴ്ച വെളുപ്പിന് ഓരത്തേക്ക് മറിയുകയായിരുന്നു. ഈസമയം വണ്ടിയില്‍നിന്ന് ചാടിയ ഡ്രൈവര്‍ അതുവഴിവന്ന പല വണ്ടികള്‍ക്കും സഹായത്തിന് കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ഈ സമയത്താണ് തൊട്ടുപിന്നാലെ എത്തിയ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരായ പ്രമോദ്, അരുണ്‍ എന്നിവര്‍ അതുവഴി വന്ന ചരക്കുലോറി ജീവനക്കാരുടെ സഹായത്തോടെ പത്രവണ്ടി അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
രാത്രി അപകടത്തില്‍പ്പെട്ട വാഹനത്തിന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കൈത്താങ്ങ്