തിരൂര്‍: ഇത് വേളക്കാട്ട് രാധാകൃഷ്ണന്‍ എന്ന കുഞ്ഞുട്ടി മാനേട്ടന്റെ ചായക്കട. ഇവിടുത്തെ ചായക്കൊരു പ്രത്യേകതയുണ്ട്. കുഞ്ഞുട്ടി മാനേട്ടന്‍ വളര്‍ത്തുന്ന, കടയുടെ പിന്നില്‍ കെട്ടിയ ആടിനെ അപ്പപ്പോള്‍ കറന്നെടുക്കുന്ന പാലുകൊണ്ടുണ്ടാക്കിയ ചായ മാത്രമേ വില്‍ക്കുകയുള്ളൂ. ചായയ്ക്ക് ആളുവന്നാല്‍ ആട് റെഡി, ആട്ടിന്‍പാലും റെഡി.പെരുമണ്ണ ക്ലാരി പഞ്ചായത്തില്‍ ചെട്ടിയാംകിണര്‍ അങ്ങാടിയില്‍ പള്ളിക്ക് മുന്‍വശമാണ് കട.
ചായയും പലഹാരവും എല്ലാം കുഞ്ഞുട്ടി മാനേട്ടന്‍ തന്നെ ഉണ്ടാക്കുന്നതാണ്. ഉച്ചയ്ക്ക് ഊണും വിളമ്പും. കടയിലേക്ക് വേണ്ട പച്ചക്കറികളെല്ലാം കടയുടെ പിന്നില്‍ കൃഷി ചെയ്യുന്നു.
ചേനക്കറി, ചേമ്പുകറി, പപ്പായക്കറി, പയറിലക്കറി, വാഴപ്പിണ്ടി ഉപ്പേരി, മത്തന്‍ ഇലക്കറി എല്ലാം ഇവിടെ കിട്ടും. തൊഴിലാളിയും മുതലാളിയും എല്ലാം ഒരാള്‍ തന്നെ.