തിരൂര്‍: ക്രമസമാധാനത്തെ ബാധിക്കുന്ന വിവിധ സംഭവങ്ങളുടെ വാര്‍ഷികം അടുത്തുവരാറായ സാഹചര്യത്തില്‍ മലബാറില്‍ ആഭ്യന്തരസുരക്ഷ ഉറപ്പു വരുത്താന്‍ 24 മണിക്കൂര്‍ പരിശോധന തുടങ്ങി.

ഉത്തര മേഖല എ.ഡി.ജി.പി എന്‍.ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരമാണ് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ പരിശോധന ശക്തമാക്കിയത്. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും തുടര്‍ച്ചയായിപരിശോധന നടത്തുന്നുണ്ട്. ലോഡ്ജുകളിലും പരിശോധന നടത്തി.

പോലീസ് രാത്രിയില്‍ സംയുക്ത പരിശോധനയും നടത്തി. അരുണ്‍, ഷിനു എന്നിവരുടെ നേതൃത്വത്തില്‍ ടീന, ഹീറോ എന്നീ പോലീസ് നായകളുമായും സുനില്‍, ബെന്‍സിഹാര്‍, കൃഷ്ണന്‍കുട്ടി, സോണി ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ ബോബ് സ്‌ക്വാഡുമാണ് പകലും രാത്രിയും മലപ്പുറം ജില്ലയില്‍ പരിശോധന നടത്തുന്നത്. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനുള്ള പരിശോധനയാണ് പ്രധാനമായും നടക്കുന്നത്.
 
Top