തിരൂര്‍: തീരദേശ സുരക്ഷയുടെ ഭാഗമായി നേവിയും കോസ്റ്റ് ഗാര്‍ഡും പോലീസും റവന്യൂ വകുപ്പും ചേര്‍ന്ന് നടത്തുന്ന 'ജെമിനി-1' മോക്ക് ഡ്രില്‍ തുടങ്ങി. കടലില്‍നിന്ന് 'ഭീകരന്‍' കരയിലേക്ക് കടക്കുന്നത് തടയാനാണ് പദ്ധതി.
ഭീകരരായി വേഷമിടുന്നവര്‍ കടലോരത്ത് നിയോഗിക്കപ്പെട്ട പോലീസിന്റെ കണ്ണ് വെട്ടിച്ച് കരയ്ക്കുകയറി തന്ത്രപ്രധാന സ്ഥാപനങ്ങളായ സിവില്‍ സ്റ്റേഷന്‍, ആസ്പത്രി, റെയില്‍വേ സ്റ്റേഷന്‍, ലൈറ്റ് ഹൗസ് തുടങ്ങിയ സ്ഥലങ്ങളില്‍ 'ബോംബ്' വെക്കും. ഇങ്ങിനെ 'ഡ്യൂപ്ലിക്കേറ്റ് ഭീകരര്‍ക്ക്' ബോംബുമായി കയറാന്‍ കഴിഞ്ഞാല്‍ തീരദേശ സുരക്ഷ സംവിധാനം തൃപ്തികരമല്ലെന്ന് വിലയിരുത്തും.
ചൊവ്വാഴ്ച രാവിലെ 6 ന് തുടങ്ങി വ്യാഴാഴ്ച രാവിലെ 6 ന് സമാപിക്കും. 'ട്രിറ്റോണ്‍' എന്ന പേരിലാണ് മുമ്പ് ഈ പരിപാടി നടത്തിയിരുന്നത്.