കോട്ടയ്ക്കല്‍: കോട്ടൂര്‍ എ.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മലപ്പുറം ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ എ.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാരായി. തുടര്‍ച്ചയായി മൂന്നാംതവണയാണ് എ.കെ.എം.എച്ച്.എസ്.എസ് അറബിക് സാഹിത്യോത്സവത്തില്‍ ചാമ്പ്യന്മാരാവുന്നത്.
ഹൈസ്‌കൂള്‍ വിഭാഗം ജനറല്‍ കലോത്സവത്തില്‍ സെന്റ് ജമ്മാസ് മലപ്പുറം, എം.എസ്.പി, കോട്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഒപ്പത്തിനൊപ്പം മുന്നേറുന്നു. യു.പി വിഭാഗത്തില്‍ എ.എം.യു.പി.എസ് വള്ളുവമ്പ്രവും ജി.ജി.എച്ച്.എസ്.എസ് മലപ്പുറവുമാണ് മുന്നില്‍. ഹയര്‍സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ കോട്ടയ്ക്കല്‍ രാജാസാണ് മുന്നില്‍. എല്‍.പി വിഭാഗത്തില്‍ ജി.എല്‍.പി.എസ് കോട്ടയ്ക്കല്‍, എന്‍.എസ്.എസ്. കരയോഗം കോട്ടയ്ക്കല്‍ എന്നീ സ്‌കൂളുകള്‍ മികച്ച പോയന്റ് നേടിയിട്ടുണ്ട്.