വളാഞ്ചേരി: എസ്.എന്‍.ഡി.പി യോഗം സി.കെ പാറ ശാഖയുടെ ആഭിമുഖ്യത്തില്‍ കമ്പ്യൂട്ടര്‍ പഠനത്തിനായി ഐ.ടി വാച്ച് പദ്ധതിക്കായി ഫണ്ട് സമാഹാരം തുടങ്ങി. ശാഖയിലെ നിര്‍ധനരായ അഞ്ചിനും 18-നുമിടയില്‍ പ്രായമുള്ള ബാലവേദി വിദ്യാര്‍ഥികള്‍ക്ക് ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഐ.ടി വാച്ച് പദ്ധതി. ടി.ആര്‍. വേലായുധന്‍കുട്ടി പദ്ധതിയുടെ ഉദ്ഘാടനവും ഫണ്ട് സമര്‍പ്പണവും നടത്തി. മലപ്പുറം യൂണിയന്‍ പ്രസിഡന്റ് അയ്യപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. സുബ്രഹ്മണ്യന്‍, പ്രഭാകരന്‍ കാടാമ്പുഴ, രമാദേവി, ദേവി, ടി.പി. അയ്യപ്പന്‍, രാജന്‍ സി.കെ പാറ, ഷിജിത്ത്, പി. രാഘവന്‍, അനില്‍ കാടാമ്പുഴ, സതീശന്‍ കാടാമ്പുഴ എന്നിവര്‍പ്രസംഗിച്ചു.
 
Top