വളാഞ്ചേരി:വളാഞ്ചേരിയില്‍ ഓണിയില്‍ പാലത്തിന് സമീപം സ്വകാര്യ ലിമിറ്റഡ്‌സ്റ്റോപ്പ് ബസ്സുകള്‍ കൂട്ടിയിടിച്ച് 36 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവില്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്​പത്രി, പെരിന്തല്‍മണ്ണ മൗലാന ആസ്​പത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം.

തൃശ്ശൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന താമരൈ ബസ്സും കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്കുള്ള വനദുര്‍ഗ ബസ്സുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ രണ്ടരമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മൂടാലില്‍നിന്ന് തിരിഞ്ഞ് കഞ്ഞിപ്പുര വഴി യാത്ര തുടര്‍ന്നു.

കോഴിക്കോട്ട് നിന്നുള്ള വാഹനങ്ങള്‍ കഞ്ഞിപ്പുരയില്‍നിന്ന് മൂടാല്‍ വഴിയും ഓടി. ബസ്സുകളുടെ അമിതവേഗവും ചാറ്റല്‍ മഴയുമാണ് അപകടത്തിന് കാരണമായത്.

അപകടത്തില്‍പ്പെട്ട താമരൈ ബസ്സിലെ ഡ്രൈവര്‍ കോഴിക്കോട് കല്ലായിയിലെ സ്രാങ്കിനകത്ത് സുഭാഷാണ്(44) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലുള്ളത്. പൊന്നാനി പുല്ലാരപ്പറമ്പില്‍ ശ്രീജിത്ത് (11) പെരിന്തല്‍മണ്ണ മൗലാന ആസ്​പത്രിയില്‍ ചികിത്സയിലാണ്.

വളാഞ്ചേരി നടക്കാവില്‍ ആസ്​പത്രിയിലുള്ളവര്‍: പാഴൂര്‍ പകരനെല്ലൂര്‍ കണക്കശ്ശേരി നുസൈബ (19), ചെമ്മലശ്ശേരി ചങ്ങമ്പുള്ളി ശ്രുതി (20), പെരുമ്പടപ്പ് തോട്ടേക്കാട് യവനാമോഹനന്‍ (19), എരമംഗലം വലിയകത്ത് ബിനു (19), ഇരിമ്പിളിയം പെരിങ്ങോട്ടുതൊടിയില്‍ ഷമീം (33), തിരുവനന്തപുരം പേയാട് തിനവിള വീട്ടില്‍ സുജിത്ത് (21), കുന്നംകുളം പോര്‍ക്കുളം വാകയില്‍ ജേക്കബ് (56), തവനൂര്‍ ശ്രീവിഹാറില്‍ ചാന്ദ്‌നി (28), നടുവട്ടം പരുത്തിക്കാട്ടില്‍ ഷംസുദ്ദീന്‍ (30), മലപ്പുറം സൗത്ത് മലബാര്‍ ഗ്രാമീണബാങ്കിലെ ജീവനക്കാരനായ അയങ്കലം പറയത്ത് ശിവദാസന്‍ (52), വളാഞ്ചേരി കൊട്ടാരം ചന്ദ്രന്‍കുഴിയില്‍ ഷഹന (21), മകന്‍ ഷഹബാസ് എന്ന അക്കു (3), ഷഹനയുടെ ഉമ്മ സുഹറ (49), കോഴിക്കോട് പെരുമണ്ണ എടക്കോട് ജനാര്‍ദ്ദനന്‍ (50), കോഴിക്കോട് നെല്ലിക്കോട് ശിവാനി വീട്ടില്‍ ചന്ദ്രന്റെ ഭാര്യ സുധ (58), രാമനാട്ടുകര ചേലേമ്പ്ര കൊടക്കാടന്‍ കണി ബാബുരാജിന്റെ ഭാര്യ ജിജി (28), കുറ്റിപ്പുറം മല്ലൂര്‍ക്കടവ് മേലേതില്‍ സഫിയയുടെ മകള്‍ സല്‍മ (18), കുന്നംകുളം കാണിപ്പയ്യൂരില്‍ കാണിപ്പയ്യൂര്‍ വീട്ടില്‍ സുരേഷ് (48), പൊന്നാനി പുല്ലാരപ്പമ്പില്‍ സുനിത (35), കൊളത്തൂര്‍ തോട്ടുങ്ങല്‍ അറമുഖന്‍ (53), കോഴിക്കോട് അശോകയില്‍ മുരളീധരന്റെ ഭാര്യ ശോഭന മുരളീധരന്‍ (48), കോഴിക്കോട് തിരുവണ്ണൂര്‍ ധന്യയില്‍ ശ്രീജന്‍ (62), ശ്രീജന്റെ ഭാര്യ കനകവല്ലി (54), വൈരങ്കോട് ചേലാട്ടുപടി വേലായുധന്‍ (30), പഴഞ്ഞി ഇഞ്ചിക്കാലയില്‍ സുധീര്‍ (35), വെന്നിയൂര്‍ പുളിക്കല്‍ ജംഷീര്‍ (26), മണാശ്ശേരി പൂക്കോട്ടുകുന്നത്ത് ഭാസ്‌കരന്‍ നായര്‍(78), തൃക്കണാപുരം വെള്ളാട്ട് വളപ്പില്‍ ശ്രീലക്ഷ്മി (17), കോഴിക്കോട് ചേവായൂര്‍ സര്‍വമംഗളയില്‍ ഷൈലജ (60), കാവുംപുറം ശിവദാസന്‍ (42), തൊഴുവാനൂര്‍ പുല്ലാനിക്കാട്‌തൊടി അരവിന്ദന്‍ (51), തൃശ്ശൂര്‍ ഒളരി വലിയകത്ത് ബിനീഷ് (36), പാറഞ്ചേരി തിരുത്തമ്മില്‍ പ്രസീന (40).
 
Top