
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിച്ച 2601 ഹാജിമാര്‍ മടങ്ങിയെത്തി. ബുധനാഴ്ച 645 ഹാജിമാരാണ് നാട്ടില്‍ തിരിച്ചെത്തിയത്.
രാവിലെ 8.40ന് എത്തിയ വിമാനത്തില്‍ 296 ഹാജിമാര്‍ തിരിച്ചെത്തി. 139 പുരുഷന്മാരും 163 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. 3.10ന് കോഴിക്കോട്ടെത്തിയ വിമാനത്തില്‍ 157 പുരുഷന്മാരും 192 സ്ത്രീകളുമടക്കം 349 ഹാജിമാരാണുണ്ടായിരുന്നത്. ലഗേജ് നഷ്ടപ്പെട്ടതായി ഒരു തീര്‍ഥാടകന്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രണ്ട് വിമാനങ്ങളിലായി 600 തീര്‍ഥാടകര്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.