കൊണ്ടോട്ടി: പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് പോലീസ് തിരച്ചില്‍ നടത്തി പിടിച്ചു. ചൊവ്വാഴ്ച കൊണ്ടോട്ടിയില്‍നിന്ന് അരീക്കോട് മുണ്ടിലാക്കലെത്തിയാണ് ബൈക്ക് പോലീസ് പിടികൂടിയത്.
മൂന്ന് വിദ്യാര്‍ഥികളുമായി വന്ന ബൈക്ക് നിര്‍ത്താന്‍ ട്രാഫിക് പോലീസ് കൈകാട്ടിയെങ്കിലും അനുസരിക്കാതെ വേഗത്തില്‍ ഓടിച്ചു പോവുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നുമില്ല. രജിസ്‌ട്രേഷന്‍ നമ്പര്‍ തിരിച്ചറിഞ്ഞതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് മുണ്ടിലാക്കലില്‍വെച്ച് ബൈക്ക് പിടിയിലായത്. ബൈക്ക് കസ്റ്റഡിയിലെടുത്ത് കൊണ്ടോട്ടി സ്റ്റേഷനിലെത്തിച്ചു.
മേഖലയില്‍ ഗതാഗതനിയമങ്ങള്‍ അനുസരിക്കാതെയും അനധികൃതമായും വിദ്യാര്‍ഥികള്‍ വ്യാപകമായി ബൈക്ക് ഓടിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. പരിശോധനാസമയത്ത് നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.