കൊണ്ടോട്ടി: ആത്മ പദ്ധതിയുടെ കീഴില്‍ ബ്ലോക്ക്പരിധിയിലെ കര്‍ഷകര്‍ക്ക് തെങ്ങുകയറ്റത്തില്‍ പരിശീലനം നല്‍കി. യന്ത്രം ഉപയോഗിച്ചുള്ള പരിശീലനത്തില്‍ മൂന്ന് സ്ത്രീകളടക്കം അഞ്ചുപേര്‍ പങ്കെടുത്തു. നെടിയിരുപ്പിലെ രവിയും സുന്ദരനും പരിശീലനത്തിന് നേതൃത്വം നല്‍കി. തെങ്ങുകയറ്റ തൊഴിലാളികളും എത്തിയിരുന്നു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം.സത്യദേവന്‍, കൃഷി ഓഫീസര്‍ ഗിരിജ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. പരിശീലനം വ്യാഴാഴ്ചയും തുടരും.
 
Top