വേങ്ങര: ബസ്ചാര്‍ജ് കൂട്ടിയിട്ടും വിദ്യാര്‍ഥികളെ കയറ്റാന്‍ ബസ് തൊഴിലാളികള്‍ക്ക് മടി. കൂടിയ തുക ഈടാക്കുമ്പോഴും വിദ്യാര്‍ഥികളോടുള്ള സമീപനത്തില്‍ ഒരു മാറ്റവുമില്ല. സ്റ്റോപ്പിന് അപ്പുറത്തോ ഇപ്പുറത്തോ ബസ് നിര്‍ത്തി ആളെ ഇറക്കുകയും കുട്ടികളെ കയറ്റാതെ കടന്നുകളയുകയുമാണ് ബസ്സുകാരുടെ രീതി. കുട്ടികള്‍ കയറിക്കൊണ്ടിരിക്കെ ബസ് മുന്നോട്ടെടുക്കുന്നതും പതിവാണ്.
വേങ്ങര സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിച്ചത് ഏറെ ഗുണകരമായിട്ടുണ്ട്. പോലീസുകാര്‍ ട്രാഫിക് നിയന്ത്രിക്കുമ്പോഴെങ്കിലും കുട്ടികളെ കയറ്റാന്‍ ബസ് തൊഴിലാളികള്‍ നിര്‍ബന്ധിതരാവുന്നു. അല്ലാത്തപ്പോള്‍ തോന്നിയപോലെയും. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്സില്‍ യാത്രക്കാരെ കയറ്റുമ്പോഴും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമില്ല. ബസ് പുറപ്പെടുമ്പോള്‍ മാത്രമാണ് വാതില്‍തുറന്ന് കുട്ടികളെ കയറ്റുന്നത്.