.
പെരിന്തല്‍മണ്ണ:ബൈക്കില്‍ എയര്‍ഗണ്‍ മാതൃക ഘടിപ്പിച്ച് സ്‌കൂള്‍ പരിസരത്ത് കറങ്ങിയ വിദ്യാര്‍ത്ഥി പോലീസ് പിടിയിലായി. പെരിന്തല്‍മണ്ണ ജൂബിലിറോഡ് പാലേമ്പടി ആഷിഖ്(19) ആണ് പെരിന്തല്‍മണ്ണ എസ് ഐ ഐ ഗിരീഷ്‌കുമാറിന്റെ പിടിയിലായത്.ചൊവ്വാഴ്ച രാവിലെ 9.45 ഓടെ പെരിന്തല്‍മണ്ണ ഗവ.ഹൈസ്‌കൂള്‍ പരിസരത്താണ് വിദ്യാര്‍ത്ഥി പരിഭ്രാന്തിയുണ്ടാക്കിയത്. എയര്‍ഗണ്ണിന്റെ മാതൃക ബൈക്കിന്റെ വശത്ത് ഉറപ്പിച്ച നിലയിലായിരുന്നു.ചെഗുവേര തോക്കേന്തി നില്‍ക്കുന്ന ചിത്രവും ബൈക്കില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.പട്രോളിങ്ങിനിടെയാണ് എസ്.ഐ യുടെ പിടിയിലായത്.വിദ്യാര്‍ത്ഥിയെ പിടികൂടിയ പോലീസ് ബൈക്കും കസ്റ്റഡിയിലെടുത്തു.തുടര്‍ന്ന് സ്‌റ്റേഷനില്‍ കൊണ്ടുവന്ന ബൈക്കും തോക്കിന്റെ മാതൃകയും പോലീസ് പരിശോധിച്ചു.
പരിശോധനയില്‍ ട്രിഗറിന്റെ ഭാഗത്ത് അമര്‍ത്തുമ്പോള്‍ തീജ്വാലയുണ്ടാകുന്ന സിഗററ്റ് ലൈറ്റര്‍ പോലെയുള്ള ഉപകരണമാണെന്ന് ബോധ്യപ്പെട്ടു.പൊതുജനങ്ങള്‍ക്ക് ഭീതിയുണ്ടാക്കുന്ന തരത്തിലുള്ള ഉപകരണം കൊണ്ട് നടന്ന് ഭീതി പരത്തിയതിനും വാഹനത്തിന്റെ രൂപത്തില്‍ മാറ്റം വരുത്തിയതിനും ആഷിഖിനെതിരെ കേസെടുത്തു.