പൊന്നാനി: ബിയ്യം ജലകായിക കേന്ദ്രമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു. മുന്‍മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ കാലത്താണ് പദ്ധതി ആവിഷ്‌കരിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ. നിയമസഭയില്‍ വിഷയം ഉന്നയിച്ചതിനെതുടര്‍ന്ന് മന്ത്രി എ.പി.അനില്‍കുമാര്‍ കേന്ദ്രം തുടങ്ങാനുള്ള തുടര്‍നടപടിക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.
ജലകായിക ഇനങ്ങളായ കനോയിങ്, കയാക്കിങ്, റോവിങ് തുടങ്ങിയവിലാണ് പരിശീലനം നല്‍കുന്നത്. ഇതിനായുള്ള ബോട്ടുകള്‍ ആലപ്പുഴ സായികേന്ദ്രത്തില്‍ നിന്ന് കൊണ്ടുവരും. താലൂക്കിലെ സ്‌കൂള്‍ കുട്ടികളില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുകയാണ് ആദ്യപരിപാടി.
Post a Comment