പൊന്നാനി: മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകളിലായി പൊന്നാനിയില്‍ എട്ട് പേര്‍ പിടിയില്‍. വ്യത്യസ്ഥ നമ്പറുകള്‍ പതിച്ച് മണല്‍ കടത്തിയ ഓട്ടോറിക്ഷ പിടികൂടി. ഈ കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. നരിപ്പറമ്പ് സ്വദേശി പടിഞ്ഞാറൂത്ത് സുള്‍ഫിക്കര്‍(32), കോട്ടത്തറ വളപ്പിലകത്ത് സതീഷ്(39) എന്നിവരാണ് കോട്ടത്തറയില്‍ വെച്ച് പിടിയിലായത്.
ഓട്ടോറിക്ഷയുടെ മുന്നിലും പിന്നിലും വ്യത്യസ്ഥനമ്പറുകളാണ് എഴുതിയിട്ടുള്ളത്. ഓട്ടോയില്‍ നിന്ന് 10 ചാക്ക് മണലും പിടിച്ചു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും
മണല്‍ കടത്തുമായി ബന്ധപ്പെട്ട വ്യത്യസ്ഥ കേസ്സുകളില്‍ വേറെ ആറു പേരെയും പിടികൂടി.
പൊന്നാനി എരിക്കാംപാടം സ്വദേശികളായ ചേറോടത്ത് റംഷീദ്(23), തൈപറമ്പില്‍ നാസര്‍(31) എടക്കരകത്ത് അക്ബര്‍(30), കുന്നുംപുറത്ത് അമീര്‍(22), പുറങ്ങുസ്വദേശി മുണ്ടയില്‍ കാട്ടയില്‍ റാഷിദ്(21), എരിക്കാപാടം പുറ്റക്കപറമ്പില്‍ മുഹമ്മദ് റാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ. നടരാജന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post a Comment