പൊന്നാനി: മീന്‍പിടിത്ത ബോട്ടില്‍ ഓസ്‌ട്രേലിയയിലേക്ക് ആളുകളെ കടത്താന്‍ ശ്രമിച്ച കേസില്‍ ജയിലിലുള്ള ശ്രീലങ്കന്‍ സ്വദേശി ദിനേശ്കുമാറിനെ ബുധനാഴ്ച പൊന്നാനി കോടതിയില്‍ ഹാജരാക്കിയില്ല.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ദിനേശ്കുമാറിനെതിരെ പോലീസ് കേസ് നിലനില്‍ക്കുന്നുണ്ട്. മറ്റ് സ്ഥലങ്ങളിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകേണ്ടി വന്നതിനാലാണ് ഇയാളെ ഹാജരാക്കാന്‍ കഴിയാതെ വന്നതെന്ന് പോലീസ് പറഞ്ഞു. ദിനേശ്കുമാറിനെതിരെ പൊന്നാനി കോടതി വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ശേഷമേ ഇനി ഹാജരാക്കുകയുള്ളൂ. ഹാജരാക്കിയ ശേഷം ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്നും പൊന്നാനി പോലീസ് അറിയിച്ചു.
ഓസ്‌ട്രേലിയയിലേക്ക് ആളുകളെ കടത്തുന്നതിന് പൊന്നാനിയില്‍ നിന്നാണ് ഇയാള്‍ മീന്‍പിടിത്ത ബോട്ട് വാങ്ങിയത്.
Post a Comment